ബെംഗളൂരു: കൈക്കൂലിക്കേസില്‍ ദേശീയപാതാ അതോറിറ്റി ബെംഗളൂരു മേഖലാ ഓഫീസറടക്കം അഞ്ചുപേരെ സി.ബി.ഐ. അറസ്റ്റുചെയ്തു. ഇവരുടെ ഓഫീസുകളിലും വീടുകളിലുമായി നടന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത നാലുകോടിയോളം രൂപ പിടിച്ചെടുത്തു. 

എന്‍.എച്ച്.എ.ഐ. ബെംഗളൂരു മേഖലാ ഓഫീസര്‍ അഖില്‍ അഹമ്മദ്, ദേശീയപാതകളുടെയും മെട്രോപദ്ധതികളുടെയും നിര്‍മാണക്കരാര്‍ നടത്തിപ്പുകാരായ ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി ജനറല്‍ മാനേജര്‍ രത്‌നാകരന്‍ സജിലാല്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദേവേന്ദ്ര ജെയിന്‍, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ സുനില്‍ കുമാര്‍ വര്‍മ, അനൂജ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. കമ്പനിയില്‍നിന്ന് അഖില്‍ അഹമ്മദ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.