കൊരട്ടി: സ്വര്‍ണത്തിനായി മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി സൗത്ത് ചെട്ടിയാംപറമ്പില്‍ പ്രശാന്തി (32)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഭാര്യ രേഷ്മ മാത്രമേ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. പുറത്തുപോയി തിരിച്ചെത്തിയ പ്രശാന്ത് കിടപ്പുമുറിയില്‍ കയറി കതകടച്ച ശേഷം പുറത്തേക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

2019 ഓഗസ്റ്റ് 16-നാണ് വീട്ടില്‍ ആരുമില്ലാത്ത തക്കംനോക്കി പ്രശാന്ത്, മുത്തശ്ശി പാപ്പാത്തി ഇല്ലത്തെ നാരായണ മൂസിന്റെ ഭാര്യ സാവിത്രിയെ (76) സ്വര്‍ണമാലയ്ക്കായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.