വള്ളികുന്നം: പതിനാലുവയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ച്ചെന്നും പിന്നാലെനടന്നും ശല്യംചെയ്തകേസില്‍ പോക്സോ നിയപ്രകാരം യുവാവ് അറസ്റ്റില്‍. വള്ളികുന്നം വാളച്ചാല്‍ ശംഭുനിവാസില്‍ ശംഭു(22)വിനെയാണു വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകക്കേസില്‍ പ്രതിയായ ഇയാള്‍ നാളുകളായി ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പിന്നാലെനടന്ന് ശല്യം ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ശംഭുവിന്റെ വീട്ടിലെത്തി താക്കീതുചെയ്തെങ്കിലും ഇയാള്‍ പെണ്‍കുട്ടിയെ ശല്യംചെയ്യുന്നതു തുടര്‍ന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയത്.

കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ പാവുമ്പയില്‍ രണ്ടുവര്‍ഷം മുന്‍പുനടന്ന കൊലക്കേസിലെ പ്രതിയാണ് ഇയാളെന്ന് വള്ളികുന്നം പോലീസ് ഇന്‍സ്പെക്ടര്‍ എം.എം. ഇഗ്‌നേഷ്യസ് പറഞ്ഞു.