മംഗളൂരു: കൊലപാതകക്കേസിലെ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. കിന്നിഗൊള്ളി മന്നബേട്ടു സ്വദേശി മുഹമ്മദ് നൗഷാദാ(25)ണ് പോലീസിന്റെ പിടിയിലായത്. 

17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മംഗളൂരു പാണ്ഡേശ്വരം വനിതാ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 

ഇയാള്‍ മൂന്നുവര്‍ഷം മുന്‍പ് സൂറത്കലിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ദീപക് റാവുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.