തൊടുപുഴ: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍.കെ.വി. എസ്റ്റേറ്റിലെ 36-ാം നമ്പര്‍ വീട്ടില്‍ ഗണേശനാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.

ഇയാള്‍ തമിഴ്നാട്ടില്‍ നടന്നൊരു കൊലപാതകത്തിലെ പ്രതിയാണ്. പീഡനത്തെത്തുടര്‍ന്ന് അവശയായ പത്തൊന്‍പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസമാണ് യുവതിയെ കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. വീട്ടില്‍നിന്ന് കിട്ടിയ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നെത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്.

തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാട്ടുള്ള താമസസ്ഥലത്തുനിന്ന് യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.