കോട്ടയം: ഓട്ടം വിളിച്ചശേഷം യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതോടെ ഓട്ടംവിളിച്ചയാള്‍ ഓട്ടോറിക്ഷ കത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 

പാലാ പൈക സ്വദേശിയായ അഖിലിനെയാണ് അജ്ഞാതനായ യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് ഇയാള്‍ അഖിലിന്റെ ഓട്ടോവിളിച്ചത്. എന്നാല്‍ വിജനമായ സ്ഥലത്ത് എത്തിയതോടെ അഖിലിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അഖില്‍ ഓട്ടോനിര്‍ത്തി കുതറിയോടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി നടുറോഡിലിട്ട് ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു.

യുവാവിനെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. സാരമായി പൊള്ളലേറ്റതിനാല്‍ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നും സംശയമുണ്ട്. 

Content Highlights: murder attempt against auto driver in kottayam