മുക്കം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയെ മുക്കം പോലീസ് പിടികൂടി. നെല്ലിക്കാപറമ്പ്- പന്നിക്കോട് റോഡിലുള്ള ആക്രിക്കടയിലെ ജോലിക്കാരനായ  തഞ്ചാവൂര്‍ സ്വദേശി അറുമുഖന്‍ എന്ന ചിന്നസ്വാമിയെയാണ് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുക്കം  പൊലീസിന്റെ പിടിയിലായത്. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
 
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. നെല്ലിക്കാപറമ്പ്- പന്നിക്കോട് റോഡിലുള്ള ആക്രിക്കടയിലെ ജോലിക്കാരനായിരുന്നു ഇയാള്‍.
 
പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുക്കം ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷ്, എസ്.ഐ സാജു, വനിതാ സിവില്‍ പോലീസ് ഓഫീസറായ സ്വപ്ന, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, രതീഷ്, ഷിംജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു