കണ്ണൂര്‍: മാടായി പുതിയങ്ങാടി സ്വദേശിനിയും റെയില്‍വേ സ്റ്റേഷനടുത്ത് താമസക്കാരിയുമായ യുവതിക്ക് മകളെ വിറ്റവകയില്‍ കിട്ടിയത് 1700 രൂപ. ഇടനിലക്കാരിക്ക് 3000 രൂപയും കിട്ടിയെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു.

childപുതിയങ്ങാടി സ്വദേശിനി മറിയംബിയാണ് തന്റെ ആദ്യഭര്‍ത്താവിലുണ്ടായ മൂന്നുവയസ്സുകാരിയെ മാടായിലെ തന്നെ ഇടനിലക്കാരിയായ റുബീന മുഖേന പിലാത്തറ പീരക്കാംതടത്തിനടുത്തുള്ള സുബൈദയ്ക്ക് വിറ്റത്. ഇപ്പോള്‍ രണ്ടാംഭര്‍ത്താവിനാല്‍ ഗര്‍ഭിണിയായ തനിക്ക് കുട്ടിയെ സംരക്ഷിക്കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞപ്പോഴാണ് ഇടനിലക്കാരി റൂബീന ദീര്‍ഘകാലമായി കുട്ടിയെ അന്വേഷിച്ചുനടക്കുന്ന സുബൈദയ്ക്ക് വിറ്റതെന്നാണ് പോലീസിന് ആദ്യാന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് സി.ഐ. പി.കെ.സുധാകരനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണത്തില്‍ മാത്രമെ കൂടുതല്‍ തുക ഇടനിലക്കാരി കൈപ്പറ്റിയോ എന്ന കാര്യം വ്യക്തമാകൂ. കുട്ടി പട്ടുവം സ്റ്റേഹനികേതനിലാണുള്ളത്.

Content highlights: Kannur, Mother, Crime news, Mother sells daughter