തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വക്കം സ്വദേശിയായ യുവതിയെയാണ് പോക്‌സോ നിയമപ്രകാരം കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.
14 വയസ്സുള്ള ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലീസിനെ വിവരമറിക്കുകയായിരുന്നു. ഇതോടെ കടയ്ക്കാവൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടി. അമ്മയ്‌ക്കെതിരേ മകനും മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: mother arrested in thiruvananthapuram for raping her minor son