ശ്രീകൃഷ്ണപുരം(പാലക്കാട്): പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍.
കോട്ടപ്പുറം കണ്യാര്‍കാവ് പൂവത്തിന്‍ചുവട്ടില്‍ ദിവ്യയെയാണ് (33) ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെയും ചൈല്‍ഡ് ലൈനിന്റെയും പരാതിപ്രകാരമാണ് കേസ്. കഴിഞ്ഞ ഒക്ടോബര്‍ 31 മുതലാണ് ദിവ്യയെ കാണാതായത്. അതിനുമുമ്പും ഇത്തരത്തില്‍ കാണാതായിരുന്നു.
പഞ്ചായത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ ഭര്‍ത്താവും ദിവ്യയും ഒരുമിച്ചു ജീവിതം തുടരാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മൂന്നാമതും കാണാതായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദിവ്യയെ ചൊവ്വാഴ്ച മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും.
Content Highlights: mother arrested for abandoning children