ആലപ്പുഴ: കലവൂര്‍ കോര്‍ത്തുശ്ശേരിയില്‍ അമ്മയെയും രണ്ട് മക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആനി രഞ്ജിത്(60) മക്കളായ ലെനിന്‍(35) സുനില്‍(30) എന്നിവരെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. 

തൂങ്ങിമരിച്ച നിലയിലായിരുന്നു ആനിയുടെ മൃതദേഹം. കിടപ്പുമുറിക്കുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് മക്കളെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. 

Content Highlights: mother and two sons found dead in their home in alappuzha