കണ്ണൂര്‍:  പാടിയോട്ടുചാലില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉമ്മിണിയാനത്ത് ചന്ദ്രമതി, മകന്‍ പ്രത്യൂഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കിടപ്പുരോഗിയായ ചന്ദ്രമതിയെ കട്ടിലില്‍കിടക്കുന്ന നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. 

അമ്മ മരിച്ചതിന്റെ മനോവിഷമത്തില്‍ പ്രത്യൂഷ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുരോഗിയായ ചന്ദ്രമതിയെ പരിചരിച്ചിരുന്നത് മകനായിരുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: mother and son found dead at home in kannur