കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കീഴടങ്ങാന്‍ എത്തിയപ്പോളാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. 

പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞ് കുവൈത്തില്‍ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍നിന്നും ആറ് കോടി രൂപയാണ് ഇരുവരും തട്ടിയെടുത്തത്.

പന്തളം രാജകുടുംബാംഗം എന്ന് വിശ്വസിപ്പിച്ച് കടവന്ത്രയിലെ ഒ.എസ്. ബിസിനസ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് കോടികള്‍ വിലവരുന്ന സോഫ്റ്റ് വെയര്‍ സോഴ്‌സ് കോഡ് വെറും 15,000 രൂപ അഡ്വാന്‍സ് നല്‍കി തട്ടിയെടുത്തെന്നും കേസുണ്ട്. ഇവര്‍ക്കെതിരേ കുവൈത്തിലും സമാനമായ പരാതികളുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.  

Content Highlights: money fraud in the name of pandalam royal family two arrested in kochi