കായംകുളം: കെ.എസ്.ഇ.ബി. ജീവനക്കാരനെന്ന വ്യാജേന വീടുകളിലെത്തി തട്ടിപ്പു നടത്തിയയാള്‍ അറസ്റ്റില്‍. കായംകുളം മുറിയില്‍ പണിപ്പുര തെക്കതില്‍ സജീറാ(42)ണ് അറസ്റ്റിലായത്. ഓച്ചിറ വലിയകുളങ്ങരയിലെ ഭാര്യവീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

വൈദ്യുതിച്ചാര്‍ജ് കുടിശ്ശികയുണ്ടെന്നും അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നുംപറഞ്ഞ് ആളുകളില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. കെ.എസ്.ഇ.ബി.യുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. 

തട്ടിപ്പിനിരയായവര്‍ വൈദ്യുതിബോര്‍ഡിനെ സമീപിച്ചു.തുടര്‍ന്ന് കായംകുളം വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എച്ച്.ഒ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം സജീറിനെ അറസ്റ്റുചെയ്തത്.