കറുകച്ചാൽ: ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും തട്ടിയെടുത്ത് രക്ഷപ്പെട്ട യുവാവിനെ കറുകച്ചാൽ പോലീസ് പിടികൂടി. പാറമ്പുഴ ഇലഞ്ഞിവേലീൽ ടോണി (22) യെയാണ് അറസ്റ്റു ചെയ്തത്.

സെപ്റ്റംബർ ഒൻപതിന് കറുകച്ചാൽ-മണിമല റോഡിൽ നെടുംകുന്നം ഗവ. സ്കൂളിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ടോണിയും സുഹൃത്തും ടിക്കറ്റെടുക്കാനെന്ന് പറഞ്ഞ് നിർത്തിയ ശേഷം ലോട്ടറി വിൽപ്പനക്കാരൻ നെടുംകുന്നം മോജിൻഭവനിൽ മോഹന (50) നെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന 1500 രൂപയും എണ്ണായിരം രൂപയുടെ ടിക്കറ്റും തട്ടിയെടുത്ത് ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ടോണിയും സുഹൃത്തും ഒളിവിൽ പോകുകയായിരുന്നു. ഇയാളുടെ സുഹൃത്തിനെ കണ്ടെത്താനായില്ല.

Content Highlights:money and lottery tickets looted from lottery seller youth arrested