തേഞ്ഞിപ്പലം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരേ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിേയാടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി.

അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയ്‌ക്കെതിരേയാണ് ഗവേഷണവിദ്യാര്‍ഥിനിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്.

കഴിഞ്ഞ 2020 ഒക്ടോബര്‍ മുതലുള്ള കാര്യങ്ങള്‍ വിവരിച്ചുനല്‍കിയ പരാതി സര്‍വകലാശാലാ ആഭ്യന്തരപ്രശ്‌ന പരിഹാരസമിതിയാണ് ആദ്യം പരിഗണിച്ചത്. പിന്നീട് പോലീസിനു കൈമാറുകയായിരുന്നു. നേരിട്ടും ഫോണിലും ലൈംഗികച്ചുവയുള്ള സംസാരം നടത്തിയതായും സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

Content Highlights: molestation complaint against a teacher in calicut university