കിളിമാനൂര്‍: ഇടവഴിയിലൂടെ നടന്നുപോയ പതിനാറുകാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. വെള്ളല്ലൂര്‍, കീഴ്‌പേരൂര്‍, വേലന്‍കോണം, ബിനുഭവനില്‍ ബിനു(24) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ട് 3.30ന് പോങ്ങനാടിനടുത്ത് ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉപദ്രവശ്രമം ചെറുത്ത പെണ്‍കുട്ടി ബഹളംവെച്ച് ഓടി രക്ഷപ്പെട്ടു.

പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. യു.ജ്യോതിഷ്, എ.എസ്.ഐ. പ്രദീപ് കുമാര്‍, വിനോദ്, സി.പി.ഒ. ഷംനാദ്, ഷിനിലാല്‍, സജന, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.