കോഴിക്കോട്: പതിനേഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കൂടരഞ്ഞി സ്വദേശി അഗസ്റ്റി(72)യാണ് പിടിയിലായത്. 

ആളില്ലാത്തസമയം വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളംവയ്ക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. 

ബഹളം കേട്ടെത്തിയ അയല്‍വാസികളും നാട്ടുകാരുമാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.