കോഴിക്കോട്: സഹപ്രവര്‍ത്തകയായ അധ്യാപികയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ പിടിയില്‍. കാസര്‍കോട് ചിറ്റാരിക്കല്‍ മണ്ഡപം മാലൂര്‍ വീട്ടില്‍ ജെയിംസ് ചാക്കോ (45) യാണ് അധ്യാപികയുടെ പരാതിയില്‍ മെഡിക്കല്‍കോളേജ് പോലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച രാത്രിയോടെ രാമനാട്ടുകരയില്‍ ഒരു കാറില്‍ സഞ്ചരിക്കവേയാണ് ഇയാളെ പോലീസ് പിടികൂടിയത്. കോഴിക്കോട് പല സ്‌കൂളുകളിലും ഗസ്റ്റ് അധ്യാപകനായി ജോലിചെയ്തുവരികയായിരുന്ന അധ്യാപികയുമായി പരിചയത്തിലായ ഇയാള്‍ നിരന്തരമായി ഫോണിലും നേരിട്ടും അശ്‌ളീലമായ രീതിയില്‍ സംസാരിക്കുകയും ശാരീരികാതിക്രമത്തിന് മുതിരുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമത്തിന് കേസെടുത്ത് കുന്ദമംഗലം കോടിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Content Highlights: molestation against colleague, teacher arrested in kozhikode