കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യമില്ല. സുഹൈലിനെതിരെയുള്ള കുറ്റാരോപണങ്ങള്‍ അതീവഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചത്. അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരേ ഗൗരവതരമായ ആരോപണങ്ങളില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്. 

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍(27) ഭര്‍തൃപിതാവ് യൂസഫ്(63) ഭര്‍തൃമാതാവ് റുഖിയ(55) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു. 

2021 നവംബര്‍ 23-നാണ് നിയമവിദ്യാര്‍ഥിനിയായ മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയത്. ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരേ ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. സംഭവത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ആലുവ പോലീസിനെതിരേയും ഗുരുതരമായ ആരോപണമുയര്‍ന്നിരുന്നു. 

Content Highlights: mofiya parveen suicide case no bail for her husband suhail