ആലുവ: മാര്‍ത്താണ്ഡവര്‍മ പാലത്തിനു സമീപം പെരിയാറില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലങ്ങാട് കരിങ്ങാംതുരുത്ത് പാത്രക്കടവില്‍ പി.ടി. ഹരീഷിന്റെ (44) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മൂന്നുദിവസം പഴക്കമുണ്ട്.

കാലിന്റെ ഞരമ്പ് മുറിച്ചിരുന്നു. മൃതദേഹത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായതിനാലാണ് ആളെ തിരിച്ചറിഞ്ഞത്. ഹരീഷ് ചൂണ്ടി വെയര്‍ഹൗസിലെ ജീവനക്കാരനാണ്. നേരത്തെ വിദേശത്ത് റിഗ്ഗിലായിരുന്നു ജോലി. അതേസമയം ഹരീഷിനെ കാണാനില്ലെന്ന് അറിയിച്ച് വരാപ്പുഴ പോലീസില്‍ ബന്ധുക്കള്‍ തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു. ഹരീഷ് റിബ്ബണും ബ്ലേഡും കടയില്‍ നിന്ന് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യ: വിദ്യ. മക്കള്‍: അദിന്‍, ആശ. സംസ്‌കാരം നടത്തി.