വട്ടിയൂര്‍ക്കാവ്: സ്ത്രീയെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെട്ടയം പുന്നാംകോണം റോഡില്‍ മാളിക വീട്ടില്‍ അനിലയാണ്(51) മരിച്ചത്.

പതിനൊന്നാം തീയതി മുതല്‍ അനിലയെ വീട്ടില്‍നിന്നും കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ നെട്ടയത്തെ ഇവരുടെ വീടിനു അടുത്തായി ആളില്ലാതെ ഒഴിഞ്ഞുകിടന്ന മറ്റൊരു വീടിനു പുറകിലത്തെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുള്ളതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

അബ്ദുല്‍ റഹിം, ജമീല എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഹലീം, ഹാഷിം, ബുഷ്‌റ.

Content Highlights: missing woman found dead in bathroom