കോട്ടയം: അയര്‍ക്കുന്നത്ത് കാണാതായ വൈദികനെ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിനെയാണ് പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞദിവസമാണ് വൈദികനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. 

കോട്ടയം
 പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈദികന്റെ മൃതദേഹം പുറത്തെടുക്കാനുള്ള അഗ്നിശമനസേനയുടെ ശ്രമം. ഫോട്ടോ: ജി ശിവപ്രസാദ്.  

ഞായറാഴ്ച രാവിലെ ശുശ്രൂഷകള്‍ക്ക് ശേഷം പത്തരയോടെ പുറത്തേക്കുപോയ വൈദികന്‍ രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന വൈദികന്‍ കാര്‍ എടുക്കാതെയാണ് പോയത്. 

മൊബൈല്‍ ഫോണ്‍  സൈലന്റ് മോഡിലാക്കിയനിലയില്‍ താമസിക്കുന്ന മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു. മുറിയുടെ വാതിലുകള്‍ ചാരിയ നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നതും ദുരൂഹത വര്‍ധിപ്പിച്ചു. നേരത്തെ വിദേശത്തായിരുന്ന വൈദികന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുന്നത്തറ പള്ളിയില്‍ ചുമതലയേറ്റത്. 

Content Highlights: missing priest found dead in a well at church compound in ayarkunnam kottayam