ചേര്‍ത്തല: ഒരാഴ്ച മുന്‍പു ചേര്‍ത്തലയില്‍ നിന്നു കാണാതായ യുവാവിനെ ആന്ധ്രാപ്രദേശിലെ കുപ്പം റെയില്‍വേ സ്റ്റേഷനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസിനു വിവരം ലഭിച്ചു. കടക്കരപ്പള്ളി കണ്ണേകാട്ട് വീട്ടില്‍ സോമന്റെ മകന്‍ വിഷ്ണു (30) വിന്റെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം.

പട്ടണക്കാട് പോലീസ്, വിഷ്ണുവിന്റെ ബന്ധുക്കളുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ആന്ധ്രാപ്രദേശിലേക്കു തിരിച്ചു.ഓഗസ്റ്റ് 30-നു രാത്രിയാണു സ്വന്തം കാറില്‍ വിഷ്ണു വീട്ടില്‍നിന്നു പോയത്.വിഷ്ണുവിനെ കാണാതായതിനെ തുടന്നു ബന്ധുക്കള്‍ പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ കാറിട്ട ശേഷം, വിഷ്ണു ട്രെയിനില്‍ പോയതായി പോലീസ് കണ്ടെത്തിയിരുന്നു. തുടരന്വേഷണം നടക്കുന്നതിനിടെയാണ്, കുപ്പം റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്. 

അമ്മ: ലതിക. ഭാര്യ: നീതു. സഹോദരി: വിദ്യ. ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്.