ആലപ്പുഴ: ആലപ്പുഴയില്‍ പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐയെ സസ്‌പെന്റ് ചെയ്തു. ടെലിക്കമ്മ്യൂണിക്കേഷന്‍സ് വിഭാഗം എസ്.ഐ എന്‍.ആര്‍ സന്തോഷിനെയാണ് സസ്‌പെന്റ് ചെയ്തത്.

പോലീസുകാരന്‍ സ്ഥലത്തില്ലാത്തപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ എസ്.ഐ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവം പുറത്തറിഞ്ഞതോടെ  എസ്.ഐ ഒളിവിലാണ്.