മാന്നാർ(ആലപ്പുഴ): പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ അർധനഗ്ന ഫോട്ടോകൾ മൊബൈൽ ഫോൺ വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു.
മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളിൽ വീട്ടിൽ ഹരികൃഷ്ണൻ (21)ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വശീകരിച്ച് നഗ്ന ഫൊട്ടോകൾ എടുത്ത് പ്രചരിപ്പിച്ചതായാണ് കേസ്. ഐ.ടി ആക്ട്, പോക്സോ ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മാന്നാർ പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights:minor girls photos circulated in social media youth arrested