കൊണ്ടോട്ടി: 2019-ൽ കർണാടക സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച് ബലാത്സംഗം ചെയ്യുകയും പെൺവാണിഭത്തിനുപയോഗിക്കുകയും ചെയ്ത കേസിലെ ഒന്നാംപ്രതി പിടിയിൽ. തുറയ്ക്കൽ നസീമ മൻസിലിൽ നിസാർ (40) ആണ് പിടിയിലായത്.

ചിക്കമഗളൂരു സ്വദേശിയായ പതിനാലുകാരിയെയാണ് നിസാർ കോഴിക്കോട്ടെത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചത്.

സംഘത്തിൽനിന്ന് പെൺകുട്ടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവമ്പാടി പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഒട്ടേറെപ്പേർ അറസ്റ്റിലായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽപ്പോയ നിസാറിനെ വിമാനത്താവള ജങ്ഷനു സമീപത്തെ ഫ്ളാറ്റിൽനിന്നാണ് പോലീസ് പിടികൂടിയത്.