വണ്ടന്‍മേട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. അണക്കര കീരിമുക്ക് പാറയ്ക്കല്‍ ഷാനവാസ് (38), കീരിമുക്ക് പവന്‍ഭവനില്‍ കാന്തരൂപന്‍ (42) എന്നിവരെയാണ് വണ്ടന്‍മേട് സി.ഐ. വി.എസ്.നവാസും സംഘവും അറസ്റ്റുചെയ്തത്. 

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജയകൃഷ്ണന്‍, നൗഷാദ്, ജെയ്സ്, സുനില്‍, ഷിബു, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Content Highlights: minor girl raped in vandanmedu two arrested