മാന്നാര്‍: ഒമ്പതുവയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ പ്രതിയെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന്‍കോളനി അശ്വതിഭവനില്‍ അപ്പുക്കുട്ട(59) നാണ് അറസ്റ്റിലായത്.

ബാലികയ്ക്കു മുന്നില്‍ ഒട്ടേറെത്തവണ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കഴിഞ്ഞ മേയ് മാസത്തില്‍ വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.

ഇന്‍സ്പെക്ടര്‍ ജി. സുരേഷ്‌കുമാര്‍, എസ്.ഐ.മാരായ കെ. സുനുമോന്‍, അരുണ്‍കുമാര്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ഡുചെയ്തു.