ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയെയും ആണ്‍സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയെ പോക്‌സോ ചുമത്തി അറസ്റ്റുചെയ്തത്. സെയ്ന്റ് തോമസ് മൗണ്ടിലാണ് സംഭവം.

32-കാരിയും ഇവര്‍ക്കൊപ്പം ആറുമാസമായി താമസിക്കുന്ന പള്ളിക്കരണൈ സ്വദേശി രാജയുമാണ് (33) പിടിയിലായത്. പീഡനം തുടര്‍ന്നതോടെ ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞു. ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.

പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത മടിപ്പാക്കം ഓള്‍ വുമന്‍ പോലീസ് യുവതിയെയും സുഹൃത്തിനെയും അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ ബന്ധുക്കളുടെ സംരക്ഷണത്തിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.