അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പറക്കോട് മറ്റത്ത് കിഴക്കതിൽ അപ്പു എന്നുവിളിക്കുന്ന സാബു(34)വിനെ അറസ്റ്റുചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

സാബുവിന്റെ പേരിൽ അടൂർ പോലീസ് സ്റ്റേഷനിൽ നിലവിൽ പല കേസുകളുണ്ട്. ഇയാൾ വിവാഹം കഴിച്ച് രണ്ടുകുട്ടികളുടെ പിതാവാണ്. ഇപ്പോൾ കുടുംബവുമായി പിണങ്ങി കഴിഞ്ഞു വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അടൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. യു.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ബി.എസ്.ശ്രീജിത്ത്, രാജേന്ദ്രൻ, ബിജു ജേക്കബ്, സി.പി.ഒ.മാരായ അൻസാജു, റോബി ഐസക്ക്, വനിതാ സി.പി.ഒ. റഷീദാ ബീഗം എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

Content Highlights:minor girl raped in adoor accused arrested