കൊല്ലം: കടയ്ക്കലില്‍ പീഡനത്തിനിരയായ 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസിനെതിരെ മാതാപിതാക്കളുടെ പരാതി. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

ജനുവരി 23നാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ദളിത് വിഭാഗത്തില്‍ പെട്ട കുട്ടിയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍  ഒന്നരമാസം പിന്നിട്ടുണ്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. 

പ്രതികളെകുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതുമൂലമാണ് പിടികൂടാത്തതെന്നാണ് ഇതേക്കുറിച്ച് പോലീസ് പറയുന്നു. 

Content Highlight: Minor girl rape suicide case : Parents complaint to CM against police