മാള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍വേലിക്കര തിരുത്തൂര്‍ സ്വദേശി ഒളാട്ടുപുറത്ത് നിക്‌സണ്‍ (20) ആണ് അറസ്റ്റിലായത്.

വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണവുമായി നിക്‌സന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് എസ്.എച്ച്.ഒ. വി. സജിന്‍ശശി പറഞ്ഞു. ഇയാളുടെ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു.

Content Highlights: minor girl death: youth arrested by police