വാജിദ്പൂര്‍: ഭിന്നശേഷിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 50കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ വാജിദ്പൂരിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ രജ്പാല്‍ സൈനി (50)യെ ജന്‍സാത്ത് തെന്‍സില്‍ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞതിലൂടെയാണ് വിവരം പുറത്തുവരുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് പറഞ്ഞു.
Content Highlights: minor deaf and dump girl pregnant after being raped by 50 year old man neighbour