താനൂർ(മലപ്പുറം): വ്യാപാരിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മുക്കോലയിൽ പലചരക്ക് കട നടത്തുന്ന സ്കൂൾപടി സ്വദേശി കുന്നത്ത് രാജേഷാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കടയുടെ പിൻഭാഗത്ത് പെട്രോൾ ഒഴിച്ചു മാലിന്യം കത്തിക്കുന്നതിനിടയിൽ തീ പൊള്ളലേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

താനൂർ സി.ഐ പി പ്രമോദിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: ഗീത, മക്കൾ: ആകാശ്, ജീന

Content Highlights:merchant found dead in tanur malappuram