പെർള: കർണാടക അതിർത്തിഗ്രാമമായ പാണാജെയിൽ മാനസികവെല്ലുവിളിനേരിടുന്ന മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. കഴിഞ്ഞദിവസം സന്ധ്യക്കാണ് സംഭവം. ബൊള്ളന്തലയിലെ ബൂളിമലെ കൃഷ്ണനായിക്(65) ആണ് മകൻ ഉദയനായിക്കിന്റെ വെട്ടേറ്റ് മരിച്ചത്. മകൻ ജോലിക്കൊന്നും പോവാത്തതുസംബന്ധിച്ച് വഴക്കുപറഞ്ഞതിലുള്ള വിദ്വേഷമാണ് കൊലയിലേക്കുനയിച്ചതെന്ന് സംശയിക്കുന്നു. കൂലിവേലചെയ്യുന്ന കൃഷ്ണനായിക് ജോലികഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി ഭക്ഷണംകഴിക്കാനിരിക്കുമ്പോഴാണ് വെട്ടേറ്റത്. ഭാര്യ ലളിത. മകൾ പൂർണിമ. പുത്തൂർ റൂറൽ പോലീസ് കേസെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Content Highlight: Mentally challenged son killed father