തിരുവനന്തപുരം: കഠിനംകുളത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സഹോദരീ ഭര്‍ത്താവ് പിടിയില്‍. സംഭവത്തത്തുടര്‍ന്ന് ഒളിവില്‍പ്പോയ പുതുക്കുറിച്ചി സ്വദേശിയായ സുഹൈലാണ് പോലീസ് പിടിയിലായത്. ഒക്ടോബർ ഒന്നിന് കഠിനംകുളം പുതുക്കുറിച്ചിയിലെ ഭാര്യാ സഹോദന്റെ കടയിലെത്തി ഇയാളെ സുഹൈല്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.

ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ടാണ് സുഹൈല്‍ ഭാര്യാ സഹോദരന്റെ കടയിലെത്തി ബഹളം ഉണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തത്. അതിനുശേഷം ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ പിതാവിനേയും മാതാവിനേയും മര്‍ദിച്ചിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍പോയി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്യന്നത്. 

Content Highlights: Men arrested for beating brother in law