എറണാകുളം:  എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയെ സഹപാഠി ക്രിക്കറ്റ് ബാറ്റിനടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു. തലയ്ക്കടിയേറ്റ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് അവസാന വര്‍ഷ വിദ്യാര്‍ഥിയായ മാനസി (22) നെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. 

medical
പ്രതീകാത്മക ചിത്രം

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ക്ലാസ് നടക്കുന്ന സമയത്ത് ഇയാള്‍ ക്ലാസിലേക്കു കയറി വന്ന് പെണ്‍കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. കോളേജ് ക്രിക്കറ്റ് ടീം അംഗമാണ്. ഇരുവരും അവസാന വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്. ഇയാള്‍ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതിലെ വൈരാഗ്യമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതിനു പിന്നിലെന്ന് പോലീസ് പറയുന്നു.