തിരൂരങ്ങാടി: മെഡിക്കൽഷോപ്പിലെ ജീവനക്കാരിയെ ബലാത്സഗംചെയ്ത കേസിൽ ഷോപ്പുടമയെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. ചെമ്മാട്ട് മെഡിക്കൽഷോപ്പ് നടത്തുന്ന മൂന്നിയൂർ കളത്തിങ്ങൽപ്പാറയിലെ പൂനംവീട്ടിൽ അയ്യൂബ്(43)ആണ് അറസ്റ്റിലായത്.

മെഡിക്കൽഷോപ്പിന്റെ ഗോഡൗണിൽവെച്ച് മൂന്നു മാസത്തിനിടെ ഒന്നിൽക്കൂടുതൽ തവണ ബലാത്സംഗം ചെയ്തതായാണ് യുവതി പരാതി നൽകിയിരുന്നത്.

നിർധനകുടുംബത്തിലെ യുവതിയെ പല ആവശ്യങ്ങൾക്കായി ഗോഡൗണിലേക്ക് വിളിച്ചുവരുത്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. തിരൂരങ്ങാടി എസ്.എച്ച്.ഒ. കെ.പി. സുനിൽകുമാർ, എസ്.ഐ. പി.എം. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്തത്.