തേവലക്കര (കൊല്ലം) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തേവലക്കര സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മ, പെണ്‍കുട്ടിയെ വിവാഹം ചെയ്ത കോയിവിള സ്വദേശിയായ മുപ്പതുകാരന്‍, പെണ്‍കുട്ടിയുടെ സുഹൃത്ത് മൈനാഗപ്പള്ളി സ്വദേശിയായ ഇരുപത്തിയാറുകാരന്‍ എന്നിവരെയാണ് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നരമാസം മുന്‍പാണ് 16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. അതിനുശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പെണ്‍കുട്ടി പോയി. ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെയും സുഹൃത്തിനെയും പെണ്‍കുട്ടിയുടെ അമ്മയെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴാണ് പ്രായപൂര്‍ത്തിയാകാതെയാണ് വിവാഹം നടത്തിയതെന്ന് മനസ്സിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.

Content Highlight: Married to a minor girl; Three arrested