മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ അറസ്റ്റിലായ 11 മലയാളി വിദ്യാർഥികളെ കോളേജിൽനിന്ന് പുറത്താക്കി. അതേസമയം, വിദ്യാർഥികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഏഴ് മലയാളി വിദ്യാർഥികൾ കൂടി പ്രതികളാണെന്നും ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

മംഗളൂരു ദർലക്കട്ട കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ കാസർകോട് കടുമേനിയിലെ ജാഫിൻ റോയ്ച്ചൻ, കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ അബ്ദുൾ അനസ് മുഹമ്മദ്, കോട്ടയം ഗാന്ധിനഗർ ജെറോൺ സിറിൽ, പത്തനംതിട്ട മങ്കാരം മുഹമ്മദ് സുറാജ്, മലപ്പുറം തിരൂരങ്ങാടി മമ്പറം അബ്ദുൾ ബാസിത്, ഏറ്റുമാനൂർ കനകരി കെ.എസ്. അക്ഷയ്, വടകര പാളയാട് പടിഞ്ഞാറെക്കര മുഹമ്മദ് ഷമാസ്, വടകര ചിമ്മത്തൂർ ആസിൻ ബാബു, കോട്ടയം അയർകുന്നം റോബിൻ ബിജു, വൈക്കം എടയാർ ആൽവിൻ ജോയ്, മഞ്ചേരി പയ്യനാട് ജാബിൻ മഹ്റൂഫ് എന്നിവരെയാണ് വ്യാഴാഴ്ച ഉള്ളാൾ പൊലീസ് അറസ്റ്റു ചെയ്തത്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായ അഞ്ചുപേരെ റാഗ് ചെയ്തു എന്നാണ് കേസ്.

Content Highlights:mangaluru college ragging case