കൊണ്ടോട്ടി: രണ്ടുവര്‍ഷം മുന്‍പ് മംഗളൂരു വനിതാ പോലീസ്സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പീഡനക്കേസില്‍ കൊണ്ടോട്ടി സ്വദേശി പിടിയില്‍. നീറാട് സ്വദേശി എം.പി. നിധീഷ് (33) ആണ് പിടിയിലായത്.
മംഗളൂരു സ്വദേശിയായ യുവതിയാണ് നിധീഷിനെതിരേ പരാതിനല്‍കിയത്. പലതവണ കര്‍ണാടക പോലീസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. നിധീഷ് ഗോവയിലും മറ്റുമായി ഒളിവിലായിരുന്നു.
കോവിഡിനെത്തുടര്‍ന്ന് നിധീഷ് നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ഹരിദാസിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മനാട്ട്, അബ്ദുള്‍ അസീസ്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് യുവാവിനെ പിടികൂടിയത്. ഇയാളെ മംഗളൂരു പോലീസിന് കൈമാറി.
Content Highlights: mangalore rape case accused arrested from kondotty