കൊച്ചി: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനുതാഴെ ഒന്നും തലയ്ക്ക് രണ്ടു തവണ വെടിയേറ്റുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെഞ്ചിനു താഴെ വെടിവെച്ച ശേഷം മരണം ഉറപ്പാക്കാന്‍ തലയ്ക്ക് വെടിവെച്ചെന്നാണ് പോലീസ് നിഗമനം. മരണ കാരണം തലയ്‌ക്കേറ്റ വെടിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറില്‍നിന്നാണെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണ സംഘം തിങ്കളാഴ്ച അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജൂലായ് 30-നാണ് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചു കൊന്ന ശേഷം തലശ്ശേരി സ്വദേശി രാഖില്‍ സ്വയം വെടിവെച്ച് മരിച്ചത്.