കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതക കേസില്‍ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് അപേക്ഷ നല്‍കി.

രാഖിലിന് തോക്ക് കൈമാറിയ സോനുകുമാര്‍ (24), ഇടനിലക്കാരനായ മനീഷ് കുമാര്‍ വര്‍മ (24) എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കിയത്.

കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ രാഖിലിന്റെ സുഹൃത്തുക്കളില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യുക.

തോക്ക് ഹൈദരാബാദിലേക്ക്

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ബി.ഡി.എസ്. വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ ഉപയോഗിച്ച തോക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. തോക്കിലെ വിരലടയാളം രാഖിലിന്റേതു തന്നെയാണെന്ന് തെളിയിക്കാനുള്ള 'ഹാന്‍ഡ് വാഷ്' പരിശോധനയ്ക്കാണ് അയച്ചത്. ഇതിന്റെ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കുമെന്ന് കോതമംഗലം പോലീസ് അറിയിച്ചു.