ബറോണ്‍: മാതാപിതാക്കളെ കൊലപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 88 ദിവസത്തോളം പീഡിപ്പിച്ചയാള്‍ക്ക് ഇരട്ട ജീവപര്യന്തം. യു.എസിലെ മിസിസിപ്പിയിലാണ് സംഭവം. ബറോണ്‍ കോടതിയാണ് പ്രതിയായ 21കാരനായ ജേക്ക് പാറ്റര്‍സണിന് കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനുമായി ശിക്ഷ വിധിച്ചത്.

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. നോര്‍ത്ത് ഈസ്റ്റിലെ ബാര്‍ണനിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വെടിവെച്ച് കൊലപെടുത്തുകയായിരുന്നു.  തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ടൗണില്‍ നിന്ന് 900 മൈല്‍ ദൂരത്ത് ചെറിയ ഒരു കുടിലിലാക്കി പീഡിപ്പിക്കുകയായിരുന്നു.

88 ദിവസത്തോളം പ്രതി പെണ്‍കുട്ടിയെ നിന്തരമായിപീഡിപ്പിച്ചിരുന്നു. പ്രതിയുടെ പുറത്ത് പോയ സമയം രക്ഷപ്പെട്ട  പെണ്‍കുട്ടി അടുത്തുള്ള വീട്ടില്‍ രക്ഷ തേടുകയായിരുന്നു. അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുന്നതോടെയാണ് പീഡനവിവരം പുറത്തു വരുന്നത്. 

Content Highlights: Man will spend rest of life in prison for kidnapping 13-year-old Jayme Closs, killing her parents