തിരുവനന്തപുരം: ഭാര്യയെ സംശയത്തിന്റെ പേരില്‍ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.പേരൂര്‍ക്കട മണ്ണാമ്മൂല സ്വദേശി ബാലകൃഷ്ണന്‍ നായരെയാണ് ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.

ഭാര്യ ഗോമതി അമ്മയെയാണ് പ്രതി കൊലപ്പെടുത്തിയത്. മേശയുടെ കാല്‍ ഇളക്കിയെടുത്താണ് തലയ്ക്ക് അടിച്ചത്. 2018 ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 12.30 ന് വീട്ടിലെത്തിയ ബാലകൃഷ്ണന്‍ നായര്‍ അവിഹിതമാരോപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കി. 

ഇതിനിടെയാണ് പ്രതി ഗോമതി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് വീട് പൂട്ടി പോകുകയും ചെയ്തു. മകള്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.മുന്‍പും സംശയരോഗത്തിന്റെ പേരില്‍ പ്രതി ഭാര്യയെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കാറുണ്ടായിരുന്നു.

Content highlights: man who killed wife sentenced for life imprisonment in trivandrum