ന്യൂഡല്‍ഹി: ഭാര്യയുടെ കണ്‍മുന്നില്‍വച്ച് സുഹൃത്തുക്കള്‍ ഭര്‍ത്താവിനെ കുത്തി കൊന്നു. ഡല്‍ഹി സ്വദേശി ദീപക്(35)നെയാണ് മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രിയാണ് ദീപക് ഹരിദ്വാറില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ ദീപകിനെ കാണാനായി വീട്ടിലെത്തിയിരുന്നു. ഭക്ഷണത്തിനു ശേഷം മൂന്നു പേരും മദ്യപിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ദീപകിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നുവെന്നാണ് ദീപകിന്റെ ഭാര്യ പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlight: Man stabbed to death in front of wife by his drunk friends in outer Delhi