മുംബൈ: ഭാര്യയുമായി വഴക്കിട്ട ഭർത്താവ് വീടിനു തീവെച്ചു. തീ സമീപവീടുകളിലേക്കും പടർന്നതോടെ കത്തിയമർന്നത് പത്തു വീടുകൾ. ഭാഗ്യത്തിന് ആർക്കും ജീവഹാനി സംഭവിച്ചില്ല. സത്താറയിലെ പട്ടാൻ താലൂക്കിലെ മജ്ഗാവിൽ താമസിക്കുന്ന സഞ്ജയ് പാട്ടീലും ഭാര്യ പല്ലവിയും തമ്മിലുള്ള വഴക്ക് മൂത്തതോടെയാണ് ഇയാൾ വീടിനു തീവെച്ചത്.

തീപടർന്നതോടെ വീട്ടിനുള്ളിലെ സിലിൻഡർ പൊട്ടിത്തെറിച്ചു. തീ സമീപവീടുകളിലേക്കും പടർന്നു. ഗ്രാമവാസികൾ തീയണച്ചു. ക്ഷുഭിതരായ ഗ്രാമവാസികൾ സഞ്ജയ് പാട്ടീലിനെ പിടികൂടി മർദിച്ചു. സംഭവത്തിൽ സഞ്ജയ് പാട്ടീലിന്റെ പേരിൽ കേസെടുക്കുകയും ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു.

വീടുകളിലെ സാധനസാമഗ്രികൾ കത്തിനശിച്ച വകയിൽ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

content highlights: man sets house on fire after tiff with wife