വിതുര: പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍.

പറണ്ടോട് മീനാങ്കല്‍ കുഴിപ്പാറ തോട്ടരികത്ത് വീട്ടില്‍ സുമീഷി(24)നെയാണ് നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട്കീലര്‍, വിതുര സി.ഐ. എസ്.ശ്രീജിത്, എസ്.ഐ. എസ്.എല്‍.സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തത്. 2019-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പോലീസ് പറയുന്നതിങ്ങനെ: രണ്ടു വര്‍ഷം മുമ്പ് സുമീഷ് മീനാങ്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്നായിരുന്നു പീഡനം. 

ഗര്‍ഭിണിയായതോടെ വിവാഹം നടത്താമെന്ന് സുമീഷും പിതാവും വാഗ്ദാനം നല്‍കി. എന്നാല്‍ കഴിഞ്ഞ നവംബറില്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ വാക്കു മാറിയതോടെയാണ് പെണ്‍കുട്ടി വിതുര പോലീസില്‍ പരാതി നല്‍കിയത്. സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഡിവൈ.എസ്.പി.ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Content Highlights: man rapes woman in vithura, police arrested the accused