ചെന്നൈ: മകന്റെ കാമുകിയെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാഗപട്ടണത്തെ വസ്ത്ര വ്യാപാര സ്ഥാപന ഉടമയായ നിത്യാനന്ദത്തെയാണ് കഴിഞ്ഞ വ്യാഴാഴ്ച പോലീസ് പിടികൂടിയത്. ഇയാളുടെ മകന്‍ മുകേഷ് കണ്ണന്‍ നല്‍കിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. 

മുകേഷിന്റെ കാമുകിയായ 20 വയസ്സുകാരിയെയാണ് നിത്യാനന്ദം രണ്ടുദിവസം തടവിലാക്കി പീഡിപ്പിച്ചത്. യുവതിയും മകനും തമ്മിലുള്ള പ്രണയത്തിന് നിത്യാനന്ദം എതിരായിരുന്നു. ഈ ബന്ധം തുടര്‍ന്നുപോകരുതെന്നും ഇയാള്‍ ആഗ്രഹിച്ചു. തുടര്‍ന്നാണ് മകന്റെ വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. 

വീട്ടിലേക്ക് വന്ന ഉടന്‍ യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു. പിന്നീട് ബലമായി യുവതിയെ താലിചാര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ആരുമറിയാതെ രണ്ട് ദിവസം വീട്ടില്‍ തടവിലാക്കി പീഡനം തുടര്‍ന്നു. തൊട്ടടുത്തദിവസം യുവതിയെ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റി. ഇതിനിടെ മുകേഷ് കണ്ണന്‍ വിവരമറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

Content Highlights: man raped his son's lover and arrested in tamilnadu